ലണ്ടന്‍: ബ്രിട്ടണിലെ ഏറ്റവും വലിയ വിമാനത്താവളമായ ഹീത്രൂ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ചില വിമാന സര്‍വീസുകള്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് റദ്ദാക്കി. ബര്മുഡായില് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ നാശനഷ്ടങ്ങള്‍ വിതച്ച ഗോണ്‍സാലോ കൊടുങ്കാറ്റിന്റെ ഒരു ഭാഗം ബ്രിട്ടണിലൂടെ കടന്നുപോകുന്നതിനാലാണ് ചില വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലായിരിക്കും ഗോണ്‍സാലോ കാറ്റ് പ്രദേശത്തൂടെ കടന്നു പോകുക.
ഹീത്രൂവില്‍ നിന്നും ആകെ നടത്തുന്ന വിമാന സര്‍വീസുകളുടെ പത്ത് ശതമാനം റദ്ദാക്കുവാന്‍ സാധ്യതയുള്ളതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഏതെല്ലാം വിമാനങ്ങളാണ് റദ്ദാക്കുന്നതെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം അയിട്ടില്ല. ബ്രിട്ടീഷ് എയര്‍വെയ്സിന്റെ യാത്രക്കാര്‍ ഓണ്‍ലൈന്‍ വഴി വിമാനങ്ങളുടെ വിവരങ്ങള്‍ മനസിലാക്കണമെന്നും അധികൃതര്‍ അറിയിച്ചു.