കൊല്ലം കസ്റ്റഡിമരണം: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും

കൊല്ലം: കൊല്ലം കസ്റ്റഡിമരണത്തില്‍ പ്രതികളായ പോലീസുകാര്‍ക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു. കൊട്ടാരക്കര സ്വദേശി രാജേന്ദ്രനെ മര്‍ദിച്ചുകൊന്ന കേസില്‍ കൊല്ലം ഈസ്റ്റ് സ്‌റ്റേഷനിലെ ക്രൈം സ്‌ക്വാഡ് പൊലീസുകാരായ ജയകുമാര്‍, വേണുഗോപാല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

രാജേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കൊലപാതകം, കുറ്റംസമ്മതിക്കാനായി തടഞ്ഞുവെച്ച് മര്‍ദിക്കല്‍ എന്നീ കുറ്റങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2005 ഏപ്രില്‍ ആറിനു കൊല്ലം ഈസ്റ്റു പോലീസ് സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Top