കൊല്‍ക്കത്തയെ മറികടന്ന് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍

മുംബൈ: ഷെയിന്‍ വാട്‌സന്റെ സെഞ്ചുറി കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മറികടന്ന് പ്ലേ ഓഫിലെത്തി. നിര്‍ണായക മത്സരത്തില്‍ ഒമ്പതു റണ്ണിനാണ് കൊല്‍ക്കത്തയെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 190 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. യൂസഫ് പത്താനും (44) ആന്ദ്രെ റസലും (37) ഉമേഷ് യാദവും (24) പൊരുതിയെങ്കിലും വിജയം അകന്നു നിന്നു.

നേരത്തെ വാട്‌സണ്‍ന്റെ (പുറത്താകാതെ 104) വെടിക്കെട്ടിന്റെ ബലത്തിലാണ് രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 199 റണ്‍സെടുത്തത്. വാട്‌സണ്‍ 59 പന്തില്‍ നിന്നാണ് 104 റണ്‍സെടുത്തത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ വാട്‌സണും അജിങ്ക്യ രഹാനെയും (37) ചേര്‍ന്ന് 6.5 ഓവറില്‍ 80 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രഹാനെ പുറത്തായ ശേഷം പിന്നാലെ വന്ന സ്മിത്തിനും (14) സഞ്ചുവിനും (80) ഫോക്ക്‌നര്‍ക്കും (6) കാര്യമായൊന്നും ചെയ്യാനായില്ല. ആന്ദ്രെ റസലാണ് മൂന്നു പേരെയും മടക്കിയത്. രഹാനെ റണ്‍ഔട്ടായപ്പോള്‍ കരുണ്‍ നായരെ (16) ഉമേഷ് യാദവ് പുറത്താക്കി.

Top