കൊളംബോ: കൊളംബോന്മ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 393 റണ്‍സിന് അവസാനിച്ചു. ആറിന് 319 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. സ്‌കോര്‍ 321 ല്‍ വച്ച് അശ്വിന്‍ രണ്ടു റണ്‍സുമായി മടങ്ങി. പിന്നീട് അമിത് മിശ്രയെ കൂട്ടുപിടിച്ച് വൃദ്ധിമാന്‍ സാഹ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ നനൂറിന് അടുത്തെത്തിച്ചത്. 56 റണ്‍സെടുത്ത സാഹ ഒന്‍പതാമനായാണ് പുറത്തായത്. മിശ്ര 24 റണ്‍സെടുത്തു.
സെഞ്ചുറി നേടിയ ലോകേഷ് രാഹുല്‍ (108 റണ്‍സ്), ക്യാപ്റ്റന്‍ കോഹ്‌ലി (78), രോഹിത് ശര്‍മ (79) എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. ശ്രീലങ്കയ്ക്കായി രങ്കണ ഹെറാത്ത് നാലു വിക്കറ്റ് വീഴ്ത്തി. ധമ്മിക പ്രസാദ്, ഏഞ്ചലോ മാത്യൂസ്, ചമീറ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഈ മല്‍സരം ഏറെ നിര്‍ണായകമാണ്.