ലണ്ടന്‍: കോടതിയിലെ ഔദ്യോഗിക കംപ്യൂട്ടറില്‍ അശ്ലീല വീഡിയോ കണ്ടതിന് ബ്രിട്ടനില്‍ മൂന്നു ജഡ്ജിമാരെ പുറത്താക്കി. കോടതിയില്‍ ജഡ്ജിമാര്‍ അശ്ലീലം കണ്ടുവെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൂന്ന് ജഡ്ജിമാരെ പുറത്താക്കിയത്.
അന്വേഷണം നടക്കുന്നതറിഞ്ഞതോടെ മറ്റൊരു ജഡ്ജി സ്വമേധയാ രാജിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ജഡ്ജി തിമോത്തി ബോള്‍സ്, എമിഗ്രേഷന്‍ ജഡ്ജി വാറന്‍ ഗ്രാന്‍ഡ്, ഡെപ്യൂട്ടി ജില്ലാ ജഡ്ജി പീറ്റര്‍ ബുള്ളോക്ക് എന്നിവരെയാണ് നീക്കം ചെയ്തത്. റിക്കാര്‍ഡര്‍ ജഡ്ജി ആന്‍ഡ്രൂ മായാണ് രാജിവച്ചത്.