ആലപ്പുഴ: പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയാവും. കോടിയേരിയെ സെക്രട്ടറിയാക്കാന്‍ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ധാരണയായി. 16 വര്‍ഷത്തിനു ശേഷം പിണറായി വിജയന് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടെയാണ് കോടിയേരി തല്‍സ്ഥാനത്തേക്ക് വരുന്നത്. ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാവും മുതിര്‍ന്ന പിബി അംഗവുമാണു കോടിയേരി.