കോട്ടയം: കോട്ടയം ജില്ലയിലെ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചില്ല. വെച്ചൂര്‍, ചെങ്ങളം, തലയാഴം എന്നിവിടങ്ങളിലെ സാമ്പിളുകളാണ് നെഗറ്റീവായത്. തിരുവല്ല ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇനിടെ താറാവുകള്‍ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന ആശങ്ക പടര്‍ന്നിരുന്നു. പരിശോധനാ ഫലം പുറത്തുവന്നതോടെ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ഇവിടുത്തെ താറാവുകളെ കൊല്ലേണ്ട ആവശ്യവും ഇല്ല.