ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്റെ കത്ത് പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കഴിഞ്ഞ നവംബറില്‍ അയച്ച കത്തിന്റെ ഉള്ളടക്കമാണ് പുറത്തായിരിക്കുന്നത്.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പരിസ്ഥിതിമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടെന്നും ഒഡീഷയില്‍ വേദാന്തയ്ക്ക് ഖനനാനുമതി നിഷേധിച്ചത് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരമാണെന്നും കത്തില്‍പറയുന്നു. ചില ദേശീയ മാധ്യമങ്ങളാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി അനുമതികള്‍ക്കായി രാഹുല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് തന്നെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയെന്നും ജയന്തി കത്തില്‍ ആരോപിക്കുന്നു.