കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ്സ് എം

കോട്ടയം: കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് കേരളാ കോണ്‍ഗ്രസ്സ് എം രംഗത്ത്. ബാറുകാരെ സഹായിച്ചത് മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും ആണെന്ന് മാണി ഗ്രൂപ്പ്. നിയമ വകുപ്പ് അറിയാതെ നിയമോപദേശം തേടിയത് ദുരൂഹതയെന്നും മാണി വിഭാഗം ആരോപിച്ചു. ഇത് സംബന്ധിച്ച മന്ത്രിസഭാ രേഖകള്‍ പുറത്തു വന്നു.

അതേ സമയം ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ്സ് യോഗത്തില്‍ മന്ത്രി കെ എം മാണി രാജി വയ്‌ക്കേണ്ടെന്ന് കേരള കേണ്‍ഗ്രസ്സ് (എം) തീരുമാനിച്ചു. ആരോപണത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ഇതിനായി യുഡിഎഫിലെ കക്ഷികള്‍ ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

Top