തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വി.എം സുധീരന് രൂക്ഷ വിമര്‍ശനം. സുധീരന്‍ അണികളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുന്നുവെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു.
അതേസമയം മദ്യനയത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പിന്‍തുണയറിയിച്ചു മദ്യനയത്തില്‍ സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് എം.എല്‍.എമാര്‍ അഭിപ്രായപ്പെട്ടതായി ബെന്നി ബഹനാന്‍ എം.എല്‍.എ യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും പാര്‍ട്ടിയും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നടന്ന യോഗം ആര്‍ക്കും എതിരായല്ലെന്നും ബെന്നി പറഞ്ഞു.
അതേസമയം മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം പ്രായോഗികത കൂടി കണക്കിലെടുത്താണ് കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സര്‍ക്കാരിന്റെ നല്ല തീരുമാനങ്ങള്‍ക്കു പോലും പാര്‍ട്ടിയില്‍ നിന്ന് പിന്‍തുണ കിട്ടുന്നില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സുധീരന്റെ പല നിലപാടുകളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് എക്‌സൈസ് മന്ത്രി കെ.ബാബു അടക്കമുള്ളവരും യോജിച്ചു. സുധീരന്റെ പല നിലപാടുകളും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കുന്നതായി ബാബു പറഞ്ഞു. താന്‍ മാത്രമാണ് ശരിയെന്ന നിലയിലാണ് സുധീരന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിളിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും ജനങ്ങളിലെത്തിക്കേണ്ട പാര്‍ട്ടി ആ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് പി.സി.വിഷ്ണുനാഥ് കുറ്റപ്പെടുത്തി. മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനം ബൂമറാങ്ങായതായി പാലോട് രവി എം.എല്‍.എ പറഞ്ഞു. എന്നാല്‍ മദ്യനയത്തിലെ മാറ്റങ്ങള്‍ പലതും അറിഞ്ഞില്ലെന്നായിരുന്നു മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം. 418 ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് വി.ടി.ബല്‍റാം ആവശ്യപ്പെട്ടു.