തിരുവനന്തപുരം: കോണ്‍ഗ്രസ് പുനസംഘടനാ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനു ശേഷം പുനസംഘടന മതിയെന്ന് സുധീരന്‍ ക്യാംപ് തീരുമാനിച്ചു.
പാര്‍ട്ടി പൂര്‍ണ്ണമായി തിരഞ്ഞെടുപ്പില്‍ മുഴുകണം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ പുനസംഘടന കൊണ്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂലം തിരിച്ചടിയുണ്ടായാലും പാപഭാരം ഏല്‍ക്കേണ്ടി വരും. അതിനാലാണ് പുനസംഘടന നീട്ടി വയ്ക്കാന്‍ തീരുമാനിച്ചത്.