ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് കെജ്‌രിവാളെന്ന് ദിഗ് വിജയ് സിംഗ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ രാജ്യത്ത് നിന്ന് പൂര്‍ണമായി ഒഴിവാക്കുക എന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ‘കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ആര്‍എസ്എസ് ഒരുക്കിയ പദ്ധതികളുടെ ഭാഗമാണ് കെജ്‌രിവാള്‍. ഇതുപറയുന്നതുകൊണ്ട് ആര്‍എസ്എസ്, ആം ആദ്മി ആരാധകര്‍ എന്നെ അധിക്ഷേപിക്കുമെന്ന് എനിക്കറിയാം.’ ദിഗ്‌വിജയ സിംഗ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍യിലെ വന്‍ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ഈ പരാമര്‍ശം.

തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം ഇന്നലെയാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയുടെ 18ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. ഡല്‍ഹിയില്‍ മത്സരിച്ച 70 സീറ്റുകളില്‍ 67ലും ആം ആദ്മി വിജയിച്ചിരുന്നു. ബിജെപിക്ക് മൂന്നു സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Top