കോന്നി പെണ്‍കുട്ടികളുടെ മരണം; സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

കൊച്ചി: കോന്നിയില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍. ആവശ്യമുന്നയിച്ചു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.

കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളായിരുന്ന ഐരവണ്‍ തിരുമലവീട്ടില്‍ രാമചന്ദ്രന്‍ നായരുടെ മകള്‍ ആതിര, തെങ്ങുംകാവ് പുത്തന്‍പറമ്പില്‍ രവികുമാറിന്റെ മകള്‍ രാജി എന്നിവരെ മരിച്ചനിലയിലും ഐരവണ്‍ തോപ്പില്‍ ലക്ഷംവീട്ടില്‍ സുരേഷിന്റെ മകള്‍ ആര്യയെ ഗുരുതരമായി പരിക്കേറ്റ നിലയിലും ഒറ്റപ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആര്യ മരിക്കുകയും ചെയ്തിരുന്നു.

Top