സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ ആതിഥേയരായ ചിലി സെമിഫൈനലില്‍ കടന്നു. ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പിച്ചാണ് ചിലി സെമിയില്‍ എത്തിയത്. മല്‍സരം അവസാനിക്കാന്‍ ഒമ്പതു മിനിട്ട് മാത്രം ശേഷിക്കെ, 81-ാം മിനിറ്റില്‍ ഇസ്‌ലയാണു ചിലിക്കായി ഉറുഗ്വെയുടെ വല ചലിപ്പിച്ചത്. ബൊളീവിയ-പെറു മത്സരത്തിലെ വിജയികളെയാകും ചിലി നേരിടുക.
പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരത്തില്‍ ഉറുഗ്വേ സൂപ്പര്‍താരം എഡിന്‍സണ്‍ കവാനിയും ജോര്‍ഗെ ഫുസിലും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അറുപത്തിമൂന്നാം മിനിട്ടില്‍ കവാനി പുറത്തായതാണ് ഉറുഗ്വേയ്ക്കു തിരിച്ചടിയായത്.
നാളെ പുലര്‍ച്ചെ നടക്കുന്ന ബൊളീവിയ- പെറു ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ ചിലി നേരിടുക.