ന്യൂഡല്‍ഹി: 2010ലെ കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട ആദ്യകേസില്‍ വിധിയായി. വൈദ്യുതി വിളക്കുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ശിക്ഷ. ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ക്കാണ് തടവുശിക്ഷയും പിഴയും വിധിച്ചത്. ഡല്‍ഹി സി.ബി.ഐ കോടതിയാണ് ശിക്ഷച്ചത്.
ഡല്‍ഹി കോര്‍പറേഷനിലെ നാല് ഉദ്യോഗസ്ഥരെയും സ്വേക പവര്‍ടെക് എന്‍ജിനീയേഴ്‌സ് എം.ഡി ടി.പി സിംഗിനെയുമാണ് ശിക്ഷിച്ചത്. സ്വേക എം.ഡിക്ക് ആറു വര്‍ഷവും മറ്റുള്ളവര്‍ക്ക് നാലു വര്‍ഷവും ശിക്ഷയാണ് വിധിച്ചത്.
കേസില്‍ അഞ്ചു പേരെയും പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. ലോകോത്തര നിലവാരമുള്ള വൈദ്യൂതി വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നല്‍കിയ കരാര്‍ സര്‍ക്കാരിന് ഒരു കോടി നാലു ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും സ്വകാര്യ മേഖലയ്ക്ക് ടെന്‍ഡന്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തിയെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.
കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് പത്തു കേസുകളാണ് സി.ബി.ഐ അന്വേഷിച്ചത്.