കോര്‍ബയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം

മാഡ്രിഡ്: ലാ ലിഗയില്‍ കോര്‍ബയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ബാഴ്‌സലോണ കീഴ്‌പ്പെടുത്തി. ഉറുഗ്വേ താരം ലൂയിസ് സുവാരസ് ബാഴ്‌സ ജേഴ്‌സിയില്‍ അക്കൗണ്ട് തുറന്ന മത്സരമായിരുന്നു ഇത്.

സൂപ്പര്‍താരം ലയണല്‍ മെസി രണ്ട് വട്ടം വലകുലിക്കിയപ്പോള്‍ സുവാരസും പെഡ്രോയും ജറാഡ് പിക്വെയും ഓരോതവണ പന്തിനെ ഗോള്‍വര കടത്തി. കളിയുടെ ആദ്യനിമിഷം തന്നെ ബാഴ്‌സ ഗോള്‍ അടിച്ചു തുടങ്ങി. പെഡ്രോയായിരുന്നു ആദ്യ ഗോളിന്റെ അവകാശി.

Top