ബാലരാമപുരം: കോഴിക്കോട് സബ് രജിസ്ട്രാറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാലരാമപുരം വടക്കേവിള പുത്തന്‍വീട്ടില്‍ ഷറഫുദ്ദീന്റെ വീട്ടിലാണ് റെയ്ഡ്. രാവിലെ ഏഴു മുതലാണ് റെയ്ഡ് ആരംഭിച്ചത്.
അനധികൃത സ്വത്ത് സമ്പാദനവും അഴിമതിയും സംബന്ധിച്ചുള്ള പരാതിയിന്മേലാണ് റെയ്ഡ്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.