തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആര്‍എസ്പിക്ക് വിട്ടു നല്കാന് യുഡിഎഫ് യോഗം തത്വത്തില്‍ തീരുമാനിച്ചതായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. കോവൂര്‍ കുഞ്ഞുമോന് ഡെപ്യൂട്ടി സ്പീക്കര്‍ ആകുമെന്നും എ.എ അസീസ് വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ട് പാര്‍ട്ടി യുഡിഎഫ് യോഗത്തിന് കത്ത് നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയെന്നും അസീസ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.