ന്യൂഡല്‍ഹി: ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്തിന്റെ കാലാവധി വീണ്ടും ആറുമാസത്തേക്കുകൂടി നീട്ടി നല്‍കി. പൊതുപരാതി പരിഹാര മന്ത്രാലയം ഉത്തരവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇത് മൂന്നാംതവണയാണ് സേത്തിന്റെ കാലാവധി നീട്ടി ന്ല്‍കുന്നത്. ഉത്തര്‍പ്രദേശ് കേഡറിലുള്ള 1974 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അജിത് സേത്ത്. 2011 ജൂണ്‍ 14 ന് മുന്‍ യു.പി.എ സര്‍ക്കാരാണ് സേത്തിനെ രണ്ട് വര്‍ഷത്തേക്ക് ക്യാബിനറ്റ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ചപ്പോള്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ഈ കാലവധി തീര്‍ന്നയുടന്‍ കഴിഞ്ഞ ജൂണില്‍ എന്‍.ഡി.എ ഗവണ്‍മെന്റ് അത് ആറുമാസത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു.