ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും കുത്തനെ കുറയുന്നു. അമേരിക്ക ഇറക്കുമതി കുറച്ചതും ആഭ്യന്തര ഉത്പാദനം കൂട്ടിയതുമാണ് ക്രൂഡോയിലിന് തിരിച്ചടിയാകുന്നത്.
ക്രൂഡോയില്‍ വില 0.3 ശതമാനം ഇടിഞ്ഞ് ബാരലിന് 49.28 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.4 ശതമാനം നഷ്ടം നേരിട്ടു. ബാരലിന് 58.66 ഡോളറിലേക്കാണ് ബ്രെന്റ് വില താഴ്ന്നത്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് ക്രൂഡോയില്‍ വില നഷ്ടം നേരിടുന്നത്.
ഡോളറിനെതിരെ യൂറോ വന്‍ നഷ്ടത്തിലേക്ക് വീഴുന്ന നിലവിലെ സാഹചര്യത്തില്‍, ക്രൂഡോയില്‍ വില വരും ദിവസങ്ങളിലും താഴേക്ക് നീങ്ങുമെന്ന് എക്കണോമിസ്റ്റ് ഇന്റലിജെന്‍സ് യൂണിറ്റ് വിലയിരുത്തി. ഈവര്‍ഷം ബ്രെന്റ് ക്രൂഡോയില്‍ വില ശരാശരി 54.40 ഡോളറിലും ക്രൂഡോയില്‍ വില 48.80 ഡോളറിലുമായിരിക്കും എന്നാണ് വിലയിരുത്തല്‍.
ക്രൂഡോയില്‍ വില 60 ഡോളറില്‍ താഴെ തുടരുന്നത് ഇവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഗുണകരമാണ്. ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ് ഇന്ത്യ ഏറ്റവുമധികം പണം ചെലവഴിക്കുന്നത്.