മുംബൈ: ക്രൂഡ് ഓയില്‍ വില താഴ്‌ന്നേക്കും. രാജ്യന്തര വിപണിയില്‍ ബാരലിന് 60 ഡോളര്‍ വരെ കുറയാനാണ് സാധ്യത. ഉത്പാദനം കുറച്ച് വില പിടിച്ചു നിര്‍ത്താന്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എണ്ണ വിലയില്‍ ഇടിവ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂണിന് ശേഷം എണ്ണ വിലയില്‍ മൊത്തം 34 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. വില നാല് വര്‍ഷത്തെ താഴ്ന്ന നിരക്കായ 76.76 ഡോളറിലെത്തുകയും ചെയ്തു. അമേരിക്കയില്‍ നിന്നുള്ള എണ്ണ ഉത്പാദനം കൂടിയതും ഏഷ്യന്‍ രാജ്യങ്ങളിലും, യൂറോപിലും ആവശ്യം കുറഞ്ഞതുമാണ ്എണ്ണ വില കുറയാന്‍ കാരണം.