ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ബ്ലേഡ് മാഫിയക്ക് പിന്നാലെ സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇനി ഉറക്കമില്ലാത്ത നാളുകള്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഓപ്പറേഷന്‍ സുരക്ഷ’ എന്ന പേരിലായിരിക്കും ഇത് നടപ്പിലാക്കുക. പൊതു ജനങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ സാധിക്കും.

ബ്ലേഡ് മാഫിയക്കെതിരെ മുമ്പ് സംസ്ഥാന പോലീസ് നടത്തിയ ‘ഓപ്പറേഷന്‍ കുബേര’ ഏറെ ശ്രദ്ധ നേടിയിരുന്നു.

Top