തിരുവനന്തപുരം: ക്വാറി കൈക്കൂലി വിഷയത്തില്‍ എസ്പി ആര്‍ രാഹുല്‍ നായര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. ക്വാറി തുറക്കാന്‍ 17 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആരോപണത്തില്‍ കഴമ്പുണ്ട്. കൈക്കൂലി ഇടപാട് നടന്നുവെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. വിജിലന്‍സ് ഡയറക്ടറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഐജി മനോജ് എബ്രഹാമും എഡിജിപി ശ്രീലേഖയും ക്വാറി തുറക്കാന്‍ ആവശ്യപ്പെട്ടെന്ന് രാഹുല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണ ചുമതല.