തിരുവനന്തപുരം:മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ഗണേഷ് കുമാറിനെ തള്ളി മുഖ്യമന്ത്രി. ഗണേഷിന്റേത് വ്യക്തത ഇല്ലാത്ത ആരോപണങ്ങളാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഗണേശ് സഭയില്‍ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റ് ചെയ്ത ആരെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. ഗണേഷ് ആരോപണങ്ങള്‍ എഴുതി തന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു എന്ന് ഗണേഷ് കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നത്.
അതേസമയം, ഗണേഷിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കൊച്ചിയില്‍ ആവശ്യപ്പെട്ടു.