ഗണേഷ് പറഞ്ഞതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല: ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം:ഗണേഷ് കുമാറിനെ തള്ളി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള രംഗത്ത്. ഗണേഷ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ പറഞ്ഞതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് പിള്ള വ്യക്തമാക്കി.

ഗണേഷിന്റെ നടപടി മുന്നണി മര്യാദയുടെ ലംഘനമാണ്. പരാതി നിയമസഭയില്‍ പറയരുതായിരുന്നു. ഗണേഷിന്റെ നടപടിയെ ഗുരുതരമായാണ് കാണുന്നത്. ജനാധിപത്യ മാര്‍ഗമല്ല ഗണേഷ് സ്വീകരിച്ചത്. ആരോപണം പരസ്യമായി പറയരുതെന്ന് ഗണേഷിനോട് പറഞ്ഞിരുന്നു. ഗണേഷിനെ ഹൈജാക്ക് ചെയ്തവര്‍ ഫലം അനുഭവിക്കട്ടെ. ഗണേഷിനെതിരെ നടപടിയെടുക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കാണണമെന്ന് ആരോടും ആവശ്യപ്പെട്ടില്ല.

Top