ഗര്‍ഭ നിരോധന ഗുളികകളുടെ ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിക്കുന്നു ; 60ഓളം ഗുളികകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ സ്ത്രീകളില്‍ അബോര്‍ഷന്റെ എണ്ണം പതിന്‍മടങ്ങ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അബോര്‍ഷന്‍ നടത്തുവാന്‍ വേണ്ടി ഉപയോഗിക്കുന്ന ഗുളികകളുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇതു വരെ നിരവധി കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് ഇരട്ടിയിലധികം കേസുകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

60ഓളം ഗുളികകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് വെറും 24 ആയിരുന്നു. ഏകദേശം 1000ഓളം ഗുളികകളാണ് പിടിച്ചെടുത്തിട്ടുള്ളത്. അബോര്‍ഷന്‍ നടത്തുവാനുള്ള ഗുളികകള്‍ക്കുള്ള തിരച്ചില്‍ ഓണ്‍ലൈനിലും വര്‍ധിക്കുകയാണ്. ഗര്‍ഭനിരോധന ഗുണികകളുടെ ഓണ്‍ലൈന്‍ വ്യാപാരവും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പോസ്റ്റ്ഓഫീസിസുകളില്‍ അനുദിനം നിരവധി ഗര്‍ഭ നിരോധന ഗുളികകളാണ് എത്തിച്ചേരുന്നത്.

ഗര്‍ഭ നിരോധന ഗുണികകളുടെ സ്ഥിരമായ ഉപയോഗം സ്ത്രീകളുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. നിരവധി സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ വാങ്ങിക്കുന്നത്. ഇതില്‍ 16 വയസ്സുകാരിയുമെല്ലാം ഉള്‍പ്പെടുന്നുണ്ട്

Top