ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്: പി സദാശിവം

p.-sadhasivam

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരം ഭരണഘടനയില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്ന് മുന്‍ കേരള ഗവര്‍ണര്‍ പി സദാശിവം.

മുന്‍ ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് ഇതിനെ കുറിച്ച് തനിയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും വൈസ് ചാന്‍സിലര്‍ നിയമനം കഴിവിനെ മാത്രം മാനദണ്ഡമാക്കിയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവനില്‍ സംഘടിപ്പിച്ച യാത്രയയപ്പിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. പി സദാശിവത്തിന് പകരം മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ മറ്റന്നാള്‍ ഗവര്‍ണര്‍ സ്ഥാനമേല്‍ക്കും.

Top