കോല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് സൌരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത തെറ്റാണെന്നു പ്രഖ്യാപിച്ച് ബിജെപി നാഷണല്‍ സെക്രട്ടറി സിദ്ധാര്‍ഥ് നാഥ് സിംഗ് രംഗത്ത്. ഗാംഗുലിയുടെ പാര്‍ട്ടി പ്രവേശനത്തെ സംബന്ധിച്ച വാര്‍ത്ത ശരിയല്ല. അദ്ദേഹത്തോട് ഞങ്ങള്‍ക്കു ബഹുമാനമുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കു അദ്ദേഹവുമായി വളരെ അടുത്ത ബന്ധവുമുണ്ട്. എങ്കിലും അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നും സിംഗ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് പദ്ധതിയില്‍ പങ്കാളിയാകാന്‍ ഗാംഗുലിയെ ക്ഷണിച്ചിരുന്നു.