മലയാളത്തിന്റെ ഗന്ധര്‍വ്വന് ഇന്ന് 75ാം പിറന്നാള്‍. പതിവ് തെറ്റിക്കാതെ ഇക്കുറിയും യേശുദാസ് മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തി. ഭാര്യ പ്രഭ യേശുദാസിനോടൊപ്പം ഇന്നലെ രാത്രിയോടെയാണ് ഗാനഗന്ധര്‍വന്‍ എത്തിയത്.
കെ. ജെ. യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസ് 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചത്. സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനനം. ശാസ്ത്രീയ സംഗീതത്തില്‍ അഗ്രഗണ്യനായ പിതാവിന്റെ ശിക്ഷണത്തില്‍ പന്ത്രണ്ടാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം.
കെ. എസ്. ആന്റണി എന്ന സംവിധായകന്‍ തന്റെ ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ എം. ബി. ശ്രീനിവാസന്‍ ചിട്ടപ്പെടുത്തിയ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീര്‍ത്തനമായിരുന്നു ആദ്യ ഗാനം. എണ്ണമറ്റ പുരസ്‌കാരങ്ങള്‍ക്ക് മീതെ മലയാളി ഹൃദയം കൊണ്ടറിഞ്ഞു നല്‍കിയതാണ് ഗാനഗന്ധര്‍വ്വന്‍ എന്ന പേര്.
സംഗീതരംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യന്‍ ഭാഷകളിലും പാടിയിട്ടുണ്ട്.