ഗിന്നസ് പക്രു നിര്‍മിക്കുന്ന ‘ഫാന്‍സി ഡ്രസ്സ്’ ; ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു

ടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിര്‍മിക്കുന്ന ‘ഫാന്‍സി ഡ്രസ്സ്’ എന്ന സിനിമയുടെ ചിത്രീകരണം ഗോവയില്‍ ആരംഭിച്ചു. രഞ്ജിത്ത് സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിന്നസ് പക്രുവിനോടൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.

‘ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍’ എന്നാണ് സിനിമയ്ക്ക് നല്‍കുന്ന ടാഗ് ലൈന്‍. കോമഡിക്ക് പ്രാധാന്യമുള്ള ഒരു ഹ്യൂമര്‍ ത്രില്ലറാണ് ‘ഫാന്‍സി ഡ്രസ്സ്’. നാലു പേര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒട്ടേറെ കോമഡി താരങ്ങളും എത്തുന്നുണ്ട്. മാധവ് രാമദാസന്റെ ‘ഇളയരാജ’യാണ് അജയ്കുമാര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം.

എട്ടു വര്‍ഷം മുന്‍പ് കേട്ട വണ്‍ലൈന്‍ ഇഷ്ടപ്പെട്ടതോടെയാണ് സിനിമയാക്കാന്‍ തീരുമാനിച്ചതെന്നും, എന്നാല്‍ തന്നെപോലെയുള്ളവരെ കേന്ദ്ര കഥാപാത്രമാക്കി സിനിമ നിര്‍മിക്കാന്‍ ആളെ കിട്ടാതെ വന്നപ്പോഴാണ് നിര്‍മാതാവിന്റെ തൊപ്പി എടുത്തണിഞ്ഞതെന്നും അജയ്കുമാര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Top