ന്യൂഡല്‍ഹി: മലയാള ചലച്ചിത്ര നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രം ലയേഴ്സ് ഡൈസിന് ഓസ്കാര്‍ എന്‍ട്രി. നവാസുദ്ദീന്‍ സിദ്ദിഖിയും ഗീതാഞ്ജലി ഥാപ്പയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കാണാതായ തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചു പോവുന്ന കമലയെന്ന വീട്ടമ്മയുടെ കഥയാണ് പറഞ്ഞത്. ഈ ചിത്രത്തിലൂടെ ഗീതാഞ്ജലി ഥാപ്പ മികച്ച നടിയായും ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും നേടിയിരുന്നു.
ബോളിവുഡ് നടി കങ്കണ റോണത്ത്, രാജ്കുമാര് റാവുവിന്റെ ഷഹീദ്, റിതേഷ് ദേശ്മുഖിന്റെ മറാത്തി ചിത്രം യെല്ലോ, ബംഗാളി ചിത്രം ജാതിശ്വര്‍ എന്നിവയെ പിന്തള്ളിയാണ് ലയേഴ്സ് ഡൈസ് ഓസ്കാറിന് തിരഞ്ഞെടുക്കപ്പെട്ടത്. മുപ്പതു ചിത്രങ്ങളായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്.