ഫേസ്ബുക്കിനെ വെല്ലുവിളിയുമായി ആന്‍ഡ്രോയിഡില്‍ ഗൂഗിളിന്റെ മെസഞ്ചര്‍ എത്തി. ഗൂഗിള്‍ ഹാങ്ങ്ഔട്ടില്‍ നിന്നു വ്യത്യസ്തമായി പുതിയ ആപ്പ് മെസേജിംഗിനു വേണ്ടി മാത്രമായി രൂപകല്‍പന ചെയ്തതാണ്.
പുതിയ ഗൂഗിള്‍ മെസഞ്ചര്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി.ആന്‍ഡ്രോയിഡ് 4.1 മുതലുള്ള വേര്‍ഷനുകളില്‍ പുതിയ മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് വേര്‍ഷനുകളില്‍ പ്രീലോഡഡ് ആയാണ് ലഭിക്കുക.
പുതിയ മെസഞ്ചറിലൂടെ വീഡിയോ, ഓഡിയോ, ഇമേജുകള്‍ എന്നിവ മെസേജു ചെയ്യുവാനും സ്വീകരിക്കുവാനും പുതിയ മെസഞ്ചറില്‍ സാധിക്കും. കോണ്‍ടാക്റ്റ് സേര്‍ച്ചു ചെയ്യാനും പഴയ ചാറ്റിംഗ് (കോണ്‍വേര്‍സേഷന്‍) പരിശോധിക്കുവാനും പുതിയ ആപ്പില്‍ സാധിക്കും. ബ്‌ളോക്ക് മെസേജ് ആര്‍ക്കൈവിംഗ്, കളേര്‍ഡ് ടെക്സ്റ്റ് ത്രെഡ്‌സ്, ഇമോട്ടിക്കോണ്‍സ് എന്നീ ഫീച്ചറുകളും പുതിയ ആപ്പില്‍ നല്‍കിയിട്ടുണ്ട്.