ഗൂഗിളിന്റെ ഹോം സ്മാര്‍ട്ട് സ്പീക്കറുകള്‍ 10 മില്യണോളം 2017ല്‍ വിറ്റഴിച്ചതായി കമ്പനി. ഓരോ സെക്കന്റിലും ഒന്നിലധികം ഹോം ഡിവൈസുകള്‍ വില്‍ക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ഇത്തരത്തില്‍ ഒക്ടോബര്‍ മുതല്‍ മാത്രമുള്ള കണക്കുകള്‍ പറയുന്നത് ഏതാണ്ട് 7.5 മില്യണ്‍ ഗൂഗിള്‍ ഹോമുകള്‍ വില്‍പ്പന നടത്തിയെന്നാണ്. ഗൂഗിളിന്റെ ഹോം മിനി, ദ ഹോം, ദ ഹോം മാക്‌സ് എന്നീ മൂന്നു സ്മാര്‍ട്ട്‌സ്പീക്കറുകളും വിപണി പിടിച്ചടുക്കി എന്നു തന്നെയാണ് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
എന്നാല്‍ മൂന്നു സ്മാര്‍ട്ട്‌സ്പീക്കറുകളിലും വെച്ച് ഹോം മിനിയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. 29 ഡോളര്‍ മുതല്‍ 49 ഡോളര്‍ (1834 മുതല്‍ 3100) വരെയാണ് ഹോം മിനിയുടെ വില .