ഗൂഗിളിന് ഇന്ന് മധുരപ്പതിനേഴ്; പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലൊരുക്കി ആഘോഷം

ലോകത്തിലെ ഏറ്റവും വലിയ സേര്‍ച്ചെഞ്ചിനായ ഗൂഗിളിന് ഇന്ന് പതിനേഴാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ഗൂഗിളിന്റെ ജനനം മുതല്‍ ഈ പതിനേഴ് വര്‍ഷക്കാലം വന്ന മാറ്റങ്ങളെ ഓര്‍മിപ്പിച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്.

പഴമയുടെ സൗന്ദര്യമുള്ള ഡൂഡിലാണ് ഗൂഗിള് ഒരുക്കിയിരിക്കുന്നത്. പഴയ ഗൂഗിളിന്റെ ലോഗോയും ഒരു പേഴ്‌സണല്‍ കമ്പ്യൂട്ടറും ലിനക്‌സ് പെന്‍ഗ്വിന്‍, ബലണുകളും, ലെഗോ ബ്രിക്ക്‌സ് സേര്‍വറും ലാവ ലാമ്പുമൊക്കെയായി ഒരു പിറന്നാള്‍ ഡൂഡില്‍.

അമേരിക്കന്‍ കമ്പനിയായ ഗൂഗിള്‍ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ 1998 സെപ്റ്റംബര്‍ 7നാണ് സ്ഥാപിതമായത്. 2005വരെ ഈ ദിനത്തിലാണ് ആഘോഷിച്ചിരുന്നെങ്കിലും പിന്നീട് പിറന്നാള്‍ ദിനം സെപ്റ്റംബര്‍ 27ലേക്ക് മാറ്റുകയായിരുന്നു. അതിനുള്ള കാരണം ഇതാണ്. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന്‍ ഇന്ഡക്‌സിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 27 എന്ന സംഖ്യയുമായി താരതമ്യപ്പെടുത്തി സെപ്റ്റംബര്‍ 27 ന് പിറന്നാള്‍ ആഘോഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

Top