ഗൂഗിളിലെ തെറ്റ് കണ്ടുപിടിച്ചാല്‍ കിട്ടുന്നത് 9 കോടി രൂപ

ഗൂഗിളിലെ തെറ്റ് കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ കിട്ടുന്ന സമ്മാന തുക ഒന്നും രണ്ടുമല്ല 93,197,521 രൂപയാണ്. സൈക്യൂരിറ്റി വീഴ്ചയോ, ബഗ്ഗോ കണ്ടെത്തിയാലാണ് ഈ പുരസ്‌കാരം. ഗൂഗിള്‍ വാര്‍ഷിക പരിപാടിയാണ് ഇത്. 2010ലാണ് ഈ സൈബര്‍ പരിപാടി ഗൂഗിള്‍ ആരംഭിച്ചത്.

സെക്യൂരിറ്റി വീഴ്ച കണ്ടെടുക്കുന്നവര്‍ക്ക് അവയുടെ റാങ്ക് അനുസരിച്ചാണ് സമ്മാനം നല്‍കുക. ഈ തുക വര്‍ഷത്തിലും ഗൂഗിള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്. ഇതുവരെ 4 മില്യണില്‍ ഏറെ ഡോളര്‍ ഈ മത്സരത്തില്‍ സമ്മാനമായി ഗൂഗിള്‍ നല്‍കിട്ടുണ്ട്.

ഈ പരിപാടിയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ഗൂഗിള്‍ പ്രോജക്ട് സീറോയില്‍ അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതാണ്ട് 40 പേര്‍ക്ക് ഗൂഗിള്‍ ഈ പരിപാടി വഴി ജോലി നല്‍കിയിട്ടുണ്ട്. മത്സരത്തില്‍ വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്ന് ഗൂഗിള്‍ സെക്യൂരിറ്റി എഞ്ചിനീയര്‍ എഡ്വേര്‍ഡ് വേര്‍ലാവ പറഞ്ഞു.

Top