ഗൂഗിള്‍ മോട്ടറോള നെക്‌സസ് 6 ടന്‍ ഇന്ത്യയില്‍

മോട്ടോ എക്‌സ് സെക്കന്‍ഡ് ജനറേഷന്റെ പരിഷ്‌കരിച്ച പതിപ്പായ ഗൂഗിള്‍ മോട്ടറോള നെക്‌സസ് 6 ഗൂഗിള്‍ ഇന്ത്യ പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തു. നെക്‌സസ് 6ന്റെ 32ജിബി മോഡലിന് 44,000വും 64ജിബി മോഡലിന് 49,000വുമാണ് വില. ഉടന്‍ ലഭ്യമാവും എന്ന് മാത്രമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എന്നാല്‍ ഫോണ്‍ എന്നു മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയിട്ടില്ല.

ആപ്പിളിന്റെ ഐഫോണ്‍ 6നേക്കാളും സാംസങ് ഗാലക്‌സി നോട്ട് 4നേക്കാളും വലിയ 5.96 ഇഞ്ച് ക്വാഡ് എച്ച്.ഡി ഡിസ്‌പ്ലേയാണ് ഗൂഗിള്‍ നെക്‌സസ് 6ന്റേത്.

ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോട് കൂടിയ 13മെഗാപിക്‌സെലിന്റെ റിയര്‍ ക്യാമറ, 2 മെഗാപിക്‌സെല്‍ ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയാണ് നെക്‌സസ് 6ലെ ക്യാമറ സൗകര്യങ്ങള്‍. 15മിനുട്ട് ചാര്‍ജില്‍ നിന്നു മാത്രം ആറു മണിക്കൂര്‍ സമയത്തെ ബാറ്ററിലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത്. 3220mAhന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ 32ജിബി, 64ജിബി മെമ്മറി പതിപ്പുകളില്‍ ലഭിയ്ക്കും.

Top