ഗൂഗിള്‍ സെര്‍ച്ചിംഗിന് വേഗം കൂട്ടുന്നു

മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഗൂഗിള്‍ സെര്‍ച്ചിംഗിന് വേഗം കൂട്ടാനാണ് കമ്പനി തയ്യാറെടുക്കുന്നു. ഫോട്ടോകളും മാപ്പുകളും മറ്റും ഏറെ വേഗത്തില്‍ തന്നെ ലഭ്യമാക്കുന്ന സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമില്ലാത്ത മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ മാത്രമാകും പുതിയ സംവിധാനം ലഭ്യമാകുക.

മറ്റ് സ്മാര്‍ട് ഫോണുകളില്‍ നിലവിലുള്ള സെര്‍ച്ചിംഗ് സ്പീഡ് തുടരുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍ ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനുണ്ട്. സമീപ ഭാവിയില്‍ തന്നെ ഇന്ത്യയിലെ കൂടുതല്‍ ഭാഷകളിലും സെര്‍ച്ചിംഗ് സംവിധാനം ലഭ്യമാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുകയാണ്.

ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയെന്ന ലക്ഷ്യവുമായാണ് ഗൂഗിള്‍ പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. അടുത്തിടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് വണ്‍ ബഡ്ജറ്റ് സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 6,399 രൂപ വിലയുള്ള ആന്‍ഡ്രോയിഡ് വണ്‍ മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് ബ്രാഡുകളിലാണ് വിപണിയിലെത്തിയത്.

Top