ഗൂഗ്‌ളിന്റെ ഡ്രൈവറില്ലാ കാര്‍ പരീക്ഷണ ഓട്ടത്തിനൊരുങ്ങി

സാന്‍ഫ്രാന്‍സിസ്‌കൊ: ഗൂഗ്‌ളിന്റ ഡ്രൈവറില്ലാ കാറിന്റെ ആദ്യ മാതൃക റോഡ് ടെസ്റ്റിന് തയ്യാറായതായി കമ്പനി അറിയിച്ചു. പുതു വര്‍ഷത്തില്‍ ഗൂഗ്‌ളിന്റ ഡ്രൈവറില്ലാ
കാര്‍ നിരത്തുകളില്‍ പരീക്ഷണാര്‍ഥം ഓടിക്കുമെന്ന് ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗ്ള്‍ തങ്ങളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഗൂഗ്ള്‍ പ്ലസില്‍ പ്രഖ്യാപിച്ചു. സ്റ്റിയറിങ്, ആക്‌സലേറ്റര്‍, ബ്രേക്ക് എന്നിവയില്ലാത്തെ സോഫ്‌റ്റ്വെയര്‍, സെന്‍സര്‍ എന്നിവ ഉപയോഗിച്ച് സ്വയം നിയന്ത്രിക്കുന്നത്

കഴിഞ്ഞ മേയിലാണ് കമ്പനി സ്വയം നിയന്ത്രിക്കുന്ന കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. സ്റ്റിയറിങ്, ആക്‌സലേറ്റര്‍ പെഡല്‍, ബ്രേക്ക് പെഡല്‍ തുടങ്ങിയവയൊന്നും ഗൂഗ്ള്‍ കാറില്‍ കാണാന്‍ സാധിക്കില്ല. ഇവ ചെയ്യുന്ന പണിയൊക്കെ സോഫ്‌റ്റ്വെയറുകളും സെന്‍സറുകളുമാണ് ചെയ്യുക.

ചാര്‍ജ് ചെയ്യുന്ന ബാറ്ററിയാണ് കാറില്‍ ഉപയോഗിക്കുക. മണിക്കൂറില്‍ 40 കിലോമീറ്ററാകും കാറിന്റെ വേഗത. യൂട്ടിലിറ്റി ശ്രേണിയിലാണ് കാര്‍ ഉള്‍പ്പെടുന്നത് എന്നും കമ്പനി പറയുന്നു.
സെല്‍ഫ് പാര്‍ക്കിങ് അടക്കം ചില ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കാര്‍ നിര്‍മാതാക്കള്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും മുഴുവനായും ഓട്ടൊമാറ്റിക് ആയിട്ടുള്ളത് ആദ്യമായാണ്.ബീച്ച് ബഗി കാറിന് റൂഫ് ഘടിപ്പിച്ചതു പോലത്തെ ഡിസൈനാണ് വാഹനത്തിനുള്ളത്. റോഡുകള്‍ തിരിച്ചറിയുന്നതിന് കാറിന്റെ റൂഫില്‍ ക്യാമറ പിടിപ്പിച്ചിട്ടുണ്ട്.

രണ്ടു പേര്‍ക്കായിരിക്കും കാറില്‍ സഞ്ചരിക്കാനാവുക. മറ്റു വാഹനങ്ങളിലേതു പോലെ സീറ്റ് ബെല്‍റ്റ് ഉണ്ടായിരിക്കും. ഇതോടൊപ്പം വാഹനത്തിന്റെ വഴി വ്യക്തമായി കാണിക്കുന്ന ഒരു സ്‌ക്രീനും കാറിലുണ്ടാവും.

Top