ഗൂഢാലോചന അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: കെ.എം മാണിക്കെതിരായ കോഴ ആരോപണത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ കേരള കോണ്‍ഗ്രസ്എം തീരുമാനം. ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനം. കോ!ഴ ആരോപണ നേരിടുന്നതിന് നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ക്ക് രൂപം നല്‍കനാണ് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി ചേര്‍ന്നത്. ആരോപണത്തില്‍ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടിക്ക് ചതി നേരിട്ടതായി പല അംഗങ്ങളും ആരോപിച്ചു.

രാഷ്ട്രീയ ഗൂഢാലോചന ആലോചിക്കണമെന്നും ആവശ്യമുയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഗൂഢാലോചന അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ആരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനിച്ചു കോണ്‍ഗ്രസിനെതിരെ യോഗത്തില്‍ വിമര്‍ശമുണ്ടായിരുന്നെങ്കിലും പ്രത്യേക്ഷത്തില്‍ തന്ത്രപരമായ സമീപനം സ്വീകരിക്കാനാണ് തീരുമാനം. അതിനാല്‍ നേതാക്കള്‍ പരസ്യമായി അത്തരമൊരു ആരോപണം ഉന്നയിക്കാത്തത്. ഉന്നതാധികാര സമിതിയംഗങ്ങളെ

Top