ലോസാഞ്ചല്‍സ്: 2015 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രങ്ങള്‍ക്കുളള പുരസ്‌കാരം ബോയ്ഹുഡ്, ദ ബുദാപെസ്റ്റ ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. ബോയ്ഹുഡ് ഒരുക്കിയ ലിങ്ക്‌ലെയ്റ്ററാണ് മികച്ച സംവിധായകന്‍.
ലിങ്ക്‌ലെയ്റ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡിനാണ് മികച്ച ചിത്രത്തിനുള്ള ഇത്തവണത്തെ കഥാപാത്രങ്ങളുടെ 12 വര്‍ഷത്തെ ജീവിതം അഭിനിയിച്ച നടീനടന്മാരുടെ 12 വര്‍ഷം ഉപയോഗപ്പെടുത്തി ചിത്രീകരിച്ച സിനിമയാണ് ബോയ്ഹുഡ്.
ദ തിയറി ഓഫ് എവരി തിങ്ങിലൂടെ എഡ്ഡി റെയ്മന്‍ മികച്ച നടനും സ്റ്റില്‍ ആലീസിലെ പ്രകടനത്തിലൂടെ ജൂലിയാനെ മുറ്റൈ മികച്ച നടിയയായും തെരഞ്ഞെടുത്തു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിനാണ്. റഷ്യന്‍ ചിത്രം ലെവിയാത്താനാണ് മികച്ച വിദേശ വിദേശഭാഷാ ചിത്രം. ബോയ്ഹുഡിലെ അഭിനയത്തിന് പെട്രീഷ ആര്‍ക്യുറ്റയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു.
2014 കാന്‍ ഫെസ്റ്റിലും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിനായിരുന്നു. മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ മികച്ച നടിയായി ആമി ആഡംസിനെയും നടനായി മൈക്കല്‍ കീറ്റനെയും തെരഞ്ഞെടുത്തു. ഹൗ ടു ട്രയിന്‍ യുവര്‍ ഡ്രാഗണാണ് മികച്ച ആനിമേഷന്‍ ചിത്രം.