ഗോള്‍ഡ് കപ്പ് ഫൈനലില്‍ മെക്‌സിക്കോ- ജമൈക്കന്‍ പോരാട്ടം

വാഷിംഗ്ടണ്‍: ഗോള്‍ഡ് കപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ കപ്പ് ഉയര്‍ത്തിയിട്ടുള്ള മെക്‌സിക്കോ ആദ്യമായി ഫൈനലിലെത്തിയ ജമൈക്കയെ നേരിടും. ഞായറാഴ്ച ഫിലഡാല്‍ഫിയയിലാണ് ഫൈനല്‍. നിലവിലെ ചാമ്പ്യന്മാരായ യുഎസ്എയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജമൈക്ക ഫൈനലിലെത്തിയത്.

ആദ്യ പകുതിയില്‍ തന്നെ ജമൈക്ക നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്കയ്‌ക്കെതിരെ ആധിപത്യം നേടി രണ്ട് ഗോളുകള്‍ സ്വന്തമാക്കി. ഡാരന്‍ മാറ്റോക്‌സ് (31) കരീബിയന്‍ ടീമിനെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ ഗില്‍സ് ബാരന്‍സ് ഗോള്‍ പട്ടിക ഉയര്‍ത്തി. മൈക്കിള്‍ ബ്രാഡ്‌ലി (48) വകയായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ആശ്വാസ ഗോള്‍.

ആറ് തവണ ഗോള്‍ഡ് കപ്പ് ചാമ്പ്യന്മാരായ മെക്‌സിക്കോ പാനമയെ 2-1ന് തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. ആന്ദ്രെസ് ഗുര്‍ഡാഡോ രണ്ട് പെനാല്‍റ്റി ഗോളിലായിരുന്നു മെക്‌സിക്കോയുടെ ജയം.

Top