തമിഴ് സൂപ്പര്‍ സംവിധായകന് ഗൗതം മേനോന് മലയാളത്തിലേക്ക്. മിന്നലെ, കാക്ക…കാക്ക, വിണ്ണൈ താണ്ടി വരുവായ, വാരണം ആയിരം തമിഴിലെ വന്‍ ഹിറ്റുകളില്‍ പേര് ചേര്‍ത്തിട്ടുള്ള സൂപ്പര്‍ഹിറ്റ് സംവിധായകന് നിവിനെ നായകനാക്കി മലയാളത്തില്‍ സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതായിട്ടാണ് വിവരം.
ഇക്കാര്യം നിവിനുമായി സംസാരിച്ചെന്നും രണ്ടു വര്‍ഷമായി മലയാളത്തില്‍ തുടക്കം കുറിക്കാന്‍ കാത്തിരിക്കുകയാണെന്നും മറ്റു ഭാഷകളിലെ തിരക്ക് മൂലം കഴിയാതെ പോകുകയായിരുന്നെന്നും ഗൗതം മേനോന് വ്യക്തമാക്കി. നിവിനെ വച്ചു ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
അച്ചം എന്ബത് മദമയഡാ എന്ന ചിത്രമാണ് ഗൗതം മേനാന് ഇപ്പോള്‍ സംവിധാനം ചെയ്യുന്നത്. ചിമ്പു, റാണ ദഗുബതി, മലയാള നടി മഞ്ജിമ മോഹന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.