ഘര്‍ വാപസി: പരാതി കിട്ടിയാല്‍ പൊലീസ് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഘര്‍ വാപസിയുടെ പേരില്‍ കേരളത്തില്‍ മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമം നടക്കുന്നെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഈ നീക്കത്തില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ പിന്മാറണം. നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ആണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് തെളിഞ്ഞാല്‍ പൊലീസ് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top