ഘര്‍ വാപസി: പിണറായി വിജയന്റെ ആരോപണം രാഷ്ട്രീയ മുതലെടുപ്പെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണം രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഘര്‍ വാപസിയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ക്ക് രഹസ്യ അജണ്ടയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

ബംഗലുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.

Top