ചക്കിട്ടപ്പാറ ഇരുമ്പയിര്‍ ഖനനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാരിന്റെ എന്‍ഒസിയുമായി സ്വകാര്യ കമ്പനി കേന്ദ്രത്തെ സമീപിച്ചു. കര്‍ണാടകത്തിലെ സ്വകാര്യ കമ്പനിയായ ഐംഎസ്പിഎല്‍ ആണ് പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. ചക്കിട്ടപ്പാറയില്‍ 406.45 ഹെക്ടര്‍ പ്രദേശത്ത് ഖനനം നടത്താനാണ് അനുമതി തേടിയിരിക്കുന്നത്. സ്വകാര്യ കമ്പനിയുടെ അപേക്ഷ മന്ത്രാലയം 22ന് പരിഗണിച്ചു. വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നേരത്തെ റദ്ദാക്കിയ സ്ഥലമായിരുന്നു ഇത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എളമരം കരീം ഇതേ വിഷയത്തില്‍ കോഴയാരോപണത്തില്‍ പെട്ടിരുന്നു.

Top