കോഴിക്കോട്: ചക്കിട്ടപ്പാറ ഖനന അനുമതി കേസില്‍ മുന്‍ മന്ത്രി എളമരം കരീമിനെതിരായ കേസ് വിജിലന്‍സ് എഴുതിത്തള്ളി.
അനധികൃതമായി ഇരുമ്പയിര് ഖനനത്തിനു അനുമതി നല്‍കുന്നതിന് അന്നത്തെ വ്യവസായമന്ത്രി എളമരം കരീം അഞ്ച് കോടി രൂപ െൈകക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. കരീം കോഴ വാങ്ങിയില്ലെന്നാണ് എസ്പി ആര്‍.സുകേശന്റെ റിപ്പോര്‍ട്ട്. കേസ് വിജിലന്‍സ് ഡയറക്ടര്‍ ശരിവയ്ക്കുകയും ചെയ്തു.
കേസ് കാലഹരമപ്പെട്ടതാണെന്ന് എസ.്പി ആര്‍.സുകേശന്‍ അറിയിച്ചു. രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തിക്കൊണ്ടുവന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് എളമരം കരീം പ്രതികരിച്ചു. ആര് അന്വേഷിച്ചാലും ഇതു തന്നെയെ ലഭിക്കൂ. എന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കേസ് എഴുതിത്തള്ളിയത് അറിയുന്നത്. ആരോപണത്തിനു പിന്നില്‍ ഒരു വസ്തുതയുമില്ലെന്ന് അന്നേ പറഞ്ഞിരുന്നു, കരീം കൂട്ടിച്ചേര്‍ത്തു.
കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായ പി പി നൗഷാദ് ആണ് പണം കൈപ്പറ്റിയതെന്ന് നൗഷാദിന്റെ മുന്‍ ഡ്രൈവര്‍ സുബൈര്‍ വെളിപ്പെടുത്തിരുന്നു. മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചാണ് കര്‍ണാടക കമ്പനി അഞ്ചു കോടി രൂപ എളമരം കരീമിന് കോഴയായി നല്‍കിയത്. നൗഷാദിനൊപ്പം ഇന്നോവ കാറില്‍ പണം കോഴിക്കോട് എത്തിച്ചത് താനാണെന്നും സുബൈര്‍ പറഞ്ഞിരുന്നു.