തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലക്ക് പോലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുമ്പോള്‍ അമലും ഒപ്പമുണ്ടായിരുന്നുവെന്നും മര്‍ദ്ദനം തടയാന്‍ അമല്‍ ശ്രമിച്ചില്ലെന്നുമായിരുന്നു സാക്ഷി മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ദിവസത്തിനകം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അമലിന് നോട്ടീസ് അയച്ചിരിക്കുന്നത്.