തൃശൂര്‍: വിവാദ വ്യവസായി നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈലഭിക്കും. കേസില്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ 164 പ്രകാരം മൊഴിയെടുക്കുന്നത് തുടരും.
നിസാമിന്റെ ഭാര്യ അമലിന്റെ മൊഴി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന് തിങ്കളാഴ്ച തന്നെ സിറ്റി പോലീസ് കമ്മീഷണര്‍ക്കു കൈമാറും. മൊഴി വിശകലനം ചെയ്ത ശേഷമായിരിക്കും അമലിനെ പ്രതി ചേര്‍ക്കണമൊ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.