തൃശ്ശൂര്‍ : തൃശ്ശൂരില്‍ വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഏറെ വൈകി ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉച്ചയ്ക്ക് 2.30 തോടെയാണ് പൂര്‍ത്തിയാക്കിയത്. മൃതദേഹം എട്ടു മണിയോടെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇന്നലെ 1.30 ന് ചന്ദ്രബോസിന്റെ മരണം സ്ഥിരീകരിച്ചുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വൈകിയിരുന്നു. വിദഗ്ധസംഘം പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന പോലീസിന്റെ ആവശ്യം അധികൃതര്‍ തള്ളിയിരുന്നു. ഫോറന്‍സിക് വിഭാഗത്തോട് ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം 29 നാണ് നിസാം ചന്ദ്രബോസിനെ കാറിടിപ്പിച്ചു പരിക്കേല്‍പ്പിച്ചത്. നിസാമിന്റെ ആഡംബര കാര്‍ എത്തിയപ്പോള്‍ ഗേറ്റു തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്നാണാണ് ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ചന്ദ്രബോസ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.