തൃശൂര്‍: നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സിഐക്കെതിരെ കേസ്. ഉപലോകായുക്തയാണ് സ്വമേധയാ കേസെടുത്തത്.
മൊഴിയെടുക്കാനുള്ള ആരോഗ്യസ്ഥിതി ചന്ദ്രബോസിനില്ലെന്ന് പൊലീസ് പറയുമ്പോള്‍, ചന്ദ്രബോസുമായി താന്‍ സംസാരിച്ചിരുന്നതായി ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. കേസില്‍ നിര്‍ണായകമായ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നിരിക്കേയാണ് ചന്ദ്രബോസ് സംസാരിച്ചിരുന്ന വിവരം ഡോക്ടര്‍ പുറത്തുപറഞ്ഞത്.
മുഹമ്മദ് നിസ്സാമിന്റെ ജാമ്യാപേക്ഷ ഇന്ന് തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിസ്സാമിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് കോടതിയെ അറിയിക്കും. ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളും പൊലീസ് കോടതിക്ക് കൈമാറും.